ഖുര്‍ആന്‍ സദാചാര ജീവിതത്തിനുള്ള
വഴികാട്ടി : ജ. ഖാലിദ്
വഴികാട്ടി : ജ. ഖാലിദ്
കണ്ണൂര്‍: ഖുര്‍ആന്‍ സദാചാര ജീവിതത്തിനുള്ള വഴികാട്ടിയാണെന്നും ഖുര്‍ആനിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചാല്‍ ലോകത്ത് പ്രശ്നങ്ങളൊന്നുമുണ്ടാവുകയില്ലെന്നും ജസ്റ്റിസ് വി. ഖാലിദ്. ഞാലുവയല്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സനദ്ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹിമാന്‍, ഐ.സി.എം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍, സിറ്റി ജുമാമസ്ജിദ് ഖത്വീബ് അബ്ദുല്‍ നാസര്‍ മൌലവി, മുസ്ലിം ജമാഅത്ത് ട്രഷറര്‍ പി.കെ. ഇസ്മത്ത്, എ.ടി. സലാം, കൌസര്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ കെ.എം. മൊയ്തീന്‍ കുഞ്ഞി സ്വാഗതവും ഐ.സി.എം ട്രസ്റ്റ് സെക്രട്ടറി കെ.പി. എറമു നന്ദിയും പറഞ്ഞു.
0 comments:
Post a Comment