BLOOD GROUP LIST

Thursday, July 21, 2011

KAOSER KANNUR

 മോറല്‍ ക്ലബ് രൂപവത്കരിച്ചു
പുല്ലൂപ്പി: കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ മോറല്‍ ക്ലബ് ഉദ്ഘാടനം എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിച്ചു. മനുഷ്യനില്‍ ധാര്‍മികാവബോധം സൃഷ്ടിക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ കാമ്പും കാതലുമെന്ന് അദ്ദേഹം പറഞ്ഞു.സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയാമ്മ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംഷീര്‍ ഇബ്രാഹിം, സെക്രട്ടറി റാഷിദ്, കാമ്പസ് സെക്രട്ടറി റിവില്‍ജാസ് എന്നിവര്‍ സംസാരിച്ചു. റഹ്മ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ഖുതുബ് സ്വാഗതവും നുഫൈസ നന്ദിയും പറഞ്ഞു.

0 comments:

Post a Comment