നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിനെതിരെ
നടപടി വേണം
നടപടി വേണം
പഴയങ്ങാടി: പണത്തോടുള്ള ആര്‍ത്തി മുതലെടുത്ത് തഴച്ചു വളരുന്ന നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അഡ്വ.മഹേഷ് കൃഷ്ണന്‍. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിയമ സാധുതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് സാമൂഹിക സംഘടനകളുടെ ബാധ്യതയാണെന്നും തട്ടിപ്പ് കമ്പനികള്‍ക്കെതിരെ നിയമ പാലകര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ.മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. എ.പി.വി.മുസ്തഫ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.
0 comments:
Post a Comment