BLOOD GROUP LIST

Sunday, May 29, 2011

IPH KANNUR

സംഘ് പരിവാര്‍  സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ
ഇന്ത്യന്‍ ഏജന്റ് -സലീം മമ്പാട്
പഴയങ്ങാടി: അമേരിക്ക, ഇസ്രായേല്‍ സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ അജണ്ട നടപ്പില്‍ വരുത്തുന്ന ഇന്ത്യയിലെ ഏജന്റാണ് സംഘ്പരിവാറെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സലീം മമ്പാട്. പഴയങ്ങാടിയില്‍ ഐ.പി.എച്ച് പുസ്തക മേള സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'ഭീകര വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ഇന്ത്യയുടെ ചായ്വ് നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവരുടെ കാലഘട്ടത്തിലാണ് അമേരിക്കക്കുള്ള ദാസ്യവേലയിലെത്തിയത്.  അസിമാനന്ദയുടെ കുറ്റസമ്മതത്തിന് ശേഷം രാജ്യത്ത് ഭീകരസ്ഫോടനങ്ങളുണ്ടായില്ലെന്നത് ഇത്തരം  സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘ് പരിവാറാണ് പ്രവര്‍ത്തിക്കുന്നതെന്നതിലേക്കാണ് വിരല്‍ ചൂന്റണ്ടുന്നത്.
വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരടിക്കുന്നവരെ മാധ്യമങ്ങളുടെ സഹായത്തോടെ ഭീകര വാദികളാക്കുന്ന പ്രവണത സാമ്രാജ്യത്വത്തിന്റെ നിഗൂഢ ശ്രമമാണ്. 30 വര്‍ഷത്തെ ഹുസ്നി മുബാറക്കിന്റെ ഭരണം തൂത്തെറിയാനായതും കേണല്‍ ഖദ്ദാഫിക്ക് നേരെ ഭീഷണിയുയര്‍ത്താനായതും ലോകത്ത് നടക്കുന്ന നവ വിപ്ലവത്തിന്റ പരിണത ഫലമാണ്. അധികാരത്തില്‍ അള്ളിപ്പിടിക്കുന്ന സ്വാര്‍ഥ മോഹികളെ കടപുഴക്കാനാവുന്നത് മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കാനായതിനാലാണ്. അപ്പോഴാണ് മുഹമ്മദും മോസസും ഭക്തസിങും സോക്രട്ടീസും ഇവര്‍ക്ക് ഭീകരവാദിയാകുന്നത്  ^അദ്ദേഹം തുടര്‍ന്നു. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷം വഹിച്ചു.   മുനീഫ് ഖിറാഅത്ത് നടത്തി.ഫൈസല്‍ പാളയം സ്വാഗതം പറഞ്ഞു.

0 comments:

Post a Comment