BLOOD GROUP LIST

Sunday, May 15, 2011

KANHIRODE NEWS

ആഹ്ലാദ പ്രകടനത്തിനുനേരെ
അക്രമം; ഒരാള്‍ക്ക് പരിക്ക്
കാഞ്ഞിരോട്: യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനുനേരെ തലമുണ്ടയില്‍ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ ഏച്ചൂര്‍ സ്വദേശി കെ. പ്രമോദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് എ.പി. അബ്ദുല്ലക്കുട്ടിയെ ആനയിച്ച് നടന്ന പ്രകടനം തലമുണ്ടയിലെ അണ്ടിയാന്‍ കൃഷ്ണന്റെ കടക്കു സമീപമെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ ജാഥയെ ആക്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.
എന്നാല്‍, പ്രകടനക്കാര്‍ കടയിലിരിക്കുകയായിരുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഇതിന് പ്രതികാരമായാണത്രെ സന്ധ്യക്ക് തലമുണ്ട വായനശാലക്കു സമീപത്തെ പ്രിയദര്‍ശിനി ക്ലബ് ഒരു സംഘം അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചര്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ്. സിറ്റി സി.ഐ സംഭവസ്ഥലം സന്ദര്‍ശിച്ചു.
 ചക്കരക്കല്ല് എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

0 comments:

Post a Comment