BLOOD GROUP LIST

Sunday, May 29, 2011

SOLIDARITY MATTANNUR

സോളിഡാരിറ്റി ജനകീയ കുടിവെള്ള
പദ്ധതി സമര്‍പ്പണം ജൂണ്‍ അഞ്ചിന്
മട്ടന്നൂര്‍: സോളിഡാരിറ്റി സംസ്ഥാന കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുന്നാട് ലക്ഷം വീട് കോളനിയില്‍ ഒരുക്കിയ ജനകീയ കുടിവെള്ള പദ്ധതി ജൂണ്‍ അഞ്ചിന് നാടിന് സമര്‍പ്പിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്യും. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പുന്നാട് കോളനിയിലെ നാല്‍പതോളം വീട്ടുകാര്‍ക്ക് സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതി വലിയ അനുഗ്രഹമായി മാറും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് ഉത്സവഛായ പകരാന്‍ കോളനി വാസികളും നാട്ടുകാരും തയാറെടുക്കുകയാണ്. ഘോഷയാത്ര ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍, കെ.പി. റസാഖ്, കെ.വി. സാദിഖ് എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും ഷാനിഫ് ഇരിട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.സി. മുനീര്‍ (ചെയര്‍.), ടി.കെ. മുഹമ്മദ് അസ്ലം (ജന. കണ്‍.), ടി.കെ. മുനീര്‍ (കണ്‍.), ഷക്കീബ് ഉളിയില്‍ (പ്രചാരണം), ഷാനിദ് ഇരിട്ടി (പ്രോഗ്രാം), സി.കെ. അന്‍സാര്‍ (സജ്ജീകരണം), കെ.വി. നിസാര്‍ (ഘോഷയാത്ര), പി.പി. റിയാസ് (ഡെക്കറേഷന്‍), നൌഷാദ് മേത്തര്‍ ( പബ്ലിക് റിലേഷന്‍), കെ.വി. സാദിഖ് (റിസപ്ഷന്‍), പി. അബൂബക്കര്‍ (റിഫ്രഷ്മെന്റ്).

0 comments:

Post a Comment