മലര്‍വാടി കളിക്കളം സംഘടിപ്പിച്ചു
പാപ്പിനിശേãരി: വളപട്ടണം ഏരിയാ മലര്‍വാടി കളിക്കളം സംഘടിപ്പിച്ചു. പാപ്പിനിശേãരി മസ്ജിദുല്‍ ഈമാന്‍ കാമ്പസില്‍ നടന്ന മത്സരങ്ങളില്‍ വളപട്ടണം, പുതിയതെരു, പാപ്പിനിശേãരി, അഴീക്കോട് യൂനിറ്റുകളിലെ ബാലസംഘാംഗങ്ങള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ പാപ്പിനിശേãരി യൂനിറ്റിലെ അഫ്റാഹും സഫ്വാനും മൂന്നാം സമ്മാനം സയാനും നേടി. ജൂനിയര്‍ വിഭാഗത്തില്‍ പാപ്പിനിശേãരി യൂനിറ്റിലെ അയ്മന്‍, കോഴിക്കോട് യൂനിറ്റിലെ താനിയ സമീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കിഡ്സ് വിഭാഗത്തില്‍ പാപ്പിനിശേãരി യൂനിറ്റിലെ കെ. റജിന്‍, വളപട്ടണം യൂനിറ്റിലെ നമീഅ, പാപ്പിനിശേãരി യൂനിറ്റിലെ ജിനാന്‍ എന്നിവര്‍ വിജയികളായി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. മലര്‍വാടി ഏരിയാ രക്ഷാധികാരി എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ കെ.പി. നാസര്‍, സാജിത്, അബ്ബാസ്, ഫൈസല്‍, റഷീദ് മാസ്റ്റര്‍, ജാഫര്‍, റഫീഖ്, അശ്റഫ്, ആമിന, ഷാദിയ, റംഷീന എന്നിവര്‍ നേതൃത്വം നല്‍കി.ഫുട്ബാള്‍ മത്സരം
തലശേãരി: മലര്‍വാടി ബാലസംഘം ജില്ലാതല ഫുട്ബാള്‍ മത്സരം തലശേãരിയില്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മാടായി എഫ്.സി വിജയിച്ചു. വളപട്ടണം എഫ്.സി റണ്ണേഴ്സ് ആയി. വിജയികള്‍ക്കുള്ള സമ്മാനം മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ സി. അബ്ദുന്നാസര്‍ വിതരണം ചെയ്തു.നസ്ലിന്‍, ശുഹൈബ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.
0 comments:
Post a Comment