മെഡിക്കല് ക്ലിനിക് ഉദ്ഘാടനവും
പഠനോപകരണ വിതരണവും
പെരിങ്ങത്തൂര്: ജമാഅത്തെ ഇസ്ലാമി കാരുണ്യ സെന്ററിന്റെ നേതൃത്വത്തില് കരിയാട് അല് മദ്റസത്തുല് ഇസ്ലാമിയ്യയില് തുടങ്ങിയ സൌജന്യ മെഡിക്കല് ക്ലിനിക് കരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.കെ. സുലൈഖ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ചൊക്ലി ഏരിയാ പ്രസിഡന്റ് കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മലര്വാടി ബാലസംഘം സംസ്ഥാനതല വിജ്ഞാനോത്സവത്തില് വിജയികളായ മുന്ഫിഖ് ഫാസില്, ഫാഇസ് ഇഫ്സുന് എന്നിവര്ക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില് ബഷീര് ഉപഹാരം നല്കി.
ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട് പഠനോപകരണവിതരണം നടത്തി. മലര്വാടി ബാലസംഘം ജില്ലാ കോഓഡിനേറ്റര് സി. അബ്ദുന്നാസര്, കരിയാട് പുതുശേãരി പള്ളി മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ. അബൂബക്കര് മാസ്റ്റര്, കരിയാട് പെയിന് ആന്ഡ് പാലിയേറ്റിവ് ഭാരവാഹി പി.കെ. രാജന്, ഡോ. പി.എം. ഹമീദ് എന്നിവര് സംസാരിച്ചു. മലര്വാടി ബാലസംഘം സംസ്ഥാനതല വിജയികളെ ആനയിച്ച് കിടഞ്ഞി മുതല് പുതുശേãരിമുക്ക് വരെ റാലി നടത്തി. കെ.കെ. അബ്ദുല്ല നേതൃത്വം നല്കി.
0 comments:
Post a Comment