BLOOD GROUP LIST

Wednesday, May 18, 2011

MALARVADY

മലര്വാടി ബാലസംഘം 'കളിക്കളം' വിജയികള്
കണ്ണൂര്: മലര്വാടി ബാലസംഘം കണ്ണൂര് ഏരിയാ കമ്മിറ്റി നാലുവയല് .സി.എം ഗ്രൌണ്ടില് കളിക്കളം സംഘടിപ്പിച്ചു. സീനിയര് വിഭാഗത്തില് സഫ്വാന് (സിറ്റി) ഒന്നാംസ്ഥാനവും റഹ്സാന് സഫ (തയ്യില്) രണ്ടാംസ്ഥാനവും ജംസീര് (കക്കാട്) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര് വിഭാഗത്തില് ഇര്ഫാന് ഖാലിദ് (സിറ്റി), ലിയാന (ചിറക്കല്കുളം) രണ്ടാംസ്ഥാനവും മുതീഷ് (തയ്യില്) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കിഡ്സ് വിഭാഗത്തില് അഹ്സാന് (ചെക്പോസ്റ്റ്) ഒന്നാംസ്ഥാനവും മുഹമ്മദ് റാസി (സിറ്റി) രണ്ടാംസ്ഥാനവും ആലം മുഷ്താഖ് (സിറ്റി) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്ക്കുള്ള ട്രോഫികള് കെ.എല്. ഖാലിദ്, എസ്. സറീന, കെ.പി. എറമു എന്നിവര് വിതരണം ചെയ്തു. എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുല് അസീസ് മുഖ്യാതിഥിയായി. മലര്വാടി ബാലസംഘം കണ്ണൂര് ഏരിയാ ക്യാപ്റ്റന് ജസീര്  അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്ഗനൈസര് കെ. അബ്ദുല് അസീസ് സംസാരിച്ചു. ജാസര് സ്വാഗതവും മലര്വാടി ബാലസംഘം കണ്ണൂര് ഏരിയാ കോഓഡിനേറ്റര് പി.പി. അമീറുദ്ദീന് നന്ദിയും പറഞ്ഞു.
കക്കാട് മിനി സ്റ്റേഡിയത്തില് നടത്തിയ സെവന്സ് ഫുട്ബാള് ടൂര്ണമെന്റില് അത്താഴക്കുന്ന് മലര്വാടി ബാലസംഘം ജേതാക്കളായി. ഏറ്റവും നല്ല കളിക്കാരനായി കൌസര് ഇംഗ്ലീഷ് സ്കൂള് പുല്ലൂപ്പി യൂനിറ്റിലെ ഹാദിയെ തെരഞ്ഞെടുത്തു. വിജയികള്ക്കുള്ള ട്രോഫികള് എം.കെ. മഹമൂദ് വിതരണം ചെയ്തു.

0 comments:

Post a Comment