ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷ
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പൊതുപരീക്ഷയുടെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. കൌസര്‍ കോംപ്ലക്സ്, മട്ടാമ്പ്രം ഇസ്ലാമിക് സെന്റര്‍, അല്‍ഫലാഹ് കോളജ് മാഹി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ 500ലധികംപേര്‍ പരീക്ഷയെഴുതി. കുടുംബിനികള്‍, വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബിസിനസ് രംഗത്തുള്ളവര്‍ തുടങ്ങിയവരുടെ സാന്നിധ്യം വേറിട്ട കാഴ്ചയായി. കൌസര്‍ കോംപ്ലക്സില്‍ നടന്ന പരീക്ഷക്ക് എന്‍.എം. മൂസ മാസ്റ്റര്‍, പി.സി.മുനീര്‍, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഹിശാം മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment