എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സെന്‍സസ് പദ്ധതിയുടെ ഉദ്ഘാടനം എം.കെ. അബുബക്കര്‍ നിര്‍വഹിക്കുന്നു
മഹല്ല് പ്രവര്‍ത്തനം സുതാര്യമാക്കാന്‍ സെന്‍സസ് തുടങ്ങി
എടക്കാട്: മഹല്ല് പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി എടക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹല്ലിനു കീഴിലെ മുഴുവന്‍ കുടുംബങ്ങളുടെയും സ്ഥിതിവിവര കണക്കെടുപ്പു തുടങ്ങി. 1500ലധികം മുസ്ലിം കുടുംബങ്ങളുള്ള മഹല്ല് പരിധിയിലെ സെന്‍സസ് കൊണ്ട് ദാരിദ്യ്ര നിര്‍മാര്‍ജനവും പ്രയാസമനുഭവിക്കുന്നവരുടെ കാര്യത്തിലെ ശാശ്വത പരിഹാരവുമാണ് ലക്ഷ്യം വെക്കുന്നതെന്ന് മഹല്ല് പ്രസിഡന്റ് വി.എം. സലാം ഹാജി പറഞ്ഞു. മഹല്ല് നിവാസികളുടെ മുഴുവന്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ചു കൊണ്ട് മഹല്ല് സംവിധാനം കമ്പ്യൂട്ടര്‍ വത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെന്‍സസ് പദ്ധതിയുടെ ഉദ്ഘാടനം സലാം ഹാജിയുടെ വീട്ടുകാരുടെ കണക്കെടുത്ത് എം.കെ. അബുബക്കര്‍ നിര്‍വഹിച്ച
0 comments:
Post a Comment