മലര്വാടി ബാലസംഘം
ഏരിയാ കളിക്കളം
പയ്യന്നൂര്: വിളയാങ്കോട് കാരുണ്യ നികേതന് വിദ്യാലയത്തില് ഞായറാഴ്ച നടന്ന മലര്വാടി ഏരിയാ കളിക്കളത്തില് സീനിയര് ബോയ്സില് ഷഫീഖും (കരിവെള്ളൂര്) സീനിയര് ഗേള്സില് ജയ്സിയ ജുമാനയും ജേതാക്കളായി.
ബോയ്സ് വിഭാഗത്തില് തളിപ്പറമ്പിലെ അദിലും ഗേള്സ് വിഭാഗത്തില് പയ്യന്നൂരിലെ റാബിയയും രണ്ടാം സ്ഥാനം നേടി.
ജൂനിയര് ബോയ്സില് തളിപ്പറമ്പിലെ സാനി ശെരീഫ് ഒന്നും മാവിന് റിയാസ് (വെള്ളൂര്) രണ്ടും സ്ഥാനങ്ങള് നേടി. ജൂനിയര് ഗേള്സില് നാദിറ അബ്ദുറഹ്മാനാണ് (പയ്യന്നൂര്) ഒന്നാം സമ്മാനം.
തളിപ്പറമ്പിലെ ഷാനാ ജബ്ബാര് രണ്ടാം സ്ഥാനത്തെത്തി. വടംവലി മത്സരത്തില് തളിപ്പറമ്പ് ഒന്നും പയ്യന്നൂര് രണ്ടും സ്ഥാനങ്ങള് നേടി.
മത്സരം രാവിലെ കഥാകൃത്ത് ഹരിദാസ് കരിവെള്ളൂര് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന് കരിവെള്ളൂര് അധ്യക്ഷത വഹിച്ചു. യൂനുസ് സലീം സ്വാഗതം പറഞ്ഞു.
മലര്വാടി ഏരിയാ ഫുട്ബാള് മത്സരം
പുതിയതെരു: വളപട്ടണം ഏരിയ മലര്വാടി യൂനിറ്റുകളുടെ ഫുട്ബാള് മത്സരം കോട്ടക്കുന്നില് നടന്നു. പുതിയതെരു^അഴീക്കോട്, വളപട്ടണം^ചേലേരി ടീമുകള് തമ്മില് നടന്ന മത്സരങ്ങളില് മലര്വാടി വളപട്ടണം യൂനിറ്റ് വിജയികളായി. എസ്.ഐ.ഒ മുന് അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ. സുഹൈല് ടീമംഗങ്ങളെ പരിചയപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്ഗനൈസര് എന്.എം. കോയ, മലര്വാടി ഏരിയ കോഓഡിനേറ്റര് കെ.പി. നാസര്, എന്.കെ. അബ്ബാസ്, ജസീര്, എന്.എം. ഫൈസല്, ബഷീര് എന്നിവര് മത്സരങ്ങള് നിയന്ത്രിച്ചു.
മലര്വാടി ബാലോത്സവം
ചക്കരക്കല്ല്: മലര്വാടി ബാലസംഘം ചക്കരക്കല്ലില് ബാലോത്സവം സംഘടിപ്പിച്ചു. അഷ്റഫ് കോയ്യോട്, കെ.ടി. അബ്ദുല്സലാം മാസ്റ്റര്, റാഷിദ ടീച്ചര്, മുഹ്സിന് അലി എന്നിവര് നേതൃത്വം നല്കി.
0 comments:
Post a Comment