BLOOD GROUP LIST

Sunday, May 8, 2011

GIO_KANNUR

സഹവാസ ക്യാമ്പ് തുടങ്ങി
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കുള്ള 'ഒരു വേനല്‍ക്കാല സഹവാസ ക്യാമ്പ്' സാഹിത്യകാരന്‍ കെ.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പരസ്പരം, കളിയരങ്ങ്, പഠനം, പ്രസ്ഥാന പഠനം, ലക്ഷ്യനിര്‍ണയ സെമിനാര്‍, കലാവിരുന്ന് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ്, എം. മനോജ് (സിജി), ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി എം. ഖദീജ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന, മുനവ്വിര്‍ എന്നിവര്‍ ക്ലാസെടുത്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. മര്‍ജാന, ശബീറ, ശാദിയ, ശബാന, അശീറ, റുബീന, മുസബ്ബിഹ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

0 comments:

Post a Comment