മലര്‍വാടി കളിമുറ്റം
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി മലര്‍വാടി യൂനിറ്റിന്റെ കളിമുറ്റം ഐ.സി.എം ഗ്രൌണ്ടില്‍ നടത്തി. വിവിധയിനങ്ങളില്‍ നടന്ന മത്സരത്തില്‍ സുഹൈല, സൈനബ്, ജാക്കിര്‍, മസ്ഹര്‍, നിശ്മിത എന്നിവര്‍ വിജയികളായി. അബൂബക്കര്‍ ഉസ്താദ് സമ്മാനദാനം നടത്തി. സതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. യൂനിറ്റ് ക്യാപ്റ്റന്‍ ഹസ്ന നന്ദി പറഞ്ഞു. മസ്ഹര്‍ ഖിറാഅത്ത് നടത്തി. കെ.എം. സഹീദ, ഫസ്ന ടീച്ചര്‍, ബുഷ്റ ടീച്ചര്‍, കെ.എം. സുനീറ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി വിളംബരജാഥയും ഉണ്ടായി.എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
0 comments:
Post a Comment