BLOOD GROUP LIST

Saturday, August 6, 2011

AL FALAH, MAHE

 ജില്ലാ തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച അല്‍ഫലാഹിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം
തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്:
അല്‍ഫലാഹിന് നേട്ടം

മാഹി: ജില്ലാ തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളിന് ആറ് സ്വര്‍ണമെഡലുകളോടെ മികച്ച നേട്ടം.  സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അണ്ടര്‍ 34 കിലോഗ്രാമില്‍ സ്വലാഹുദ്ദീന്‍ അമീര്‍ സ്വര്‍ണമെഡലും മുഹമ്മദ് ഫാദില്‍ വെള്ളിമെഡലും അണ്ടര്‍ 28 കിലോ വിഭാഗത്തില്‍ ആതിഖ് ഹനീഫ് വെങ്കലവും നേടി. സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 18 കിലോ ഗ്രാമില്‍ സന, സദ മര്‍ജാന, ഫാത്തിമത്തുല്‍ നൂറ എന്നിവര്‍ സ്വര്‍ണമെഡലും അണ്ടര്‍ 21 കിലോ വിഭാഗത്തില്‍ ഹൈഫ ജാഫര്‍ വെള്ളിമെഡലും സിബ്ന, റഹല സുല്‍ത്താന എന്നിവര്‍ സ്വര്‍ണമെഡലും കരസ്ഥമാക്കി.ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഷഹാം സിദ്ദീഖ്, നസല്‍ എന്നീ വിദ്യാര്‍ഥികള്‍ വെള്ളിമെഡലും കരസ്ഥമാക്കി.

0 comments:

Post a Comment