ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വ്രതം മാനുഷിക മൂല്യങ്ങളിലേക്ക്
നയിക്കും -നാരായണന്‍ എം.എല്‍.എ
ചക്കരക്കല്ല്: യഥാര്‍ഥ മാനുഷിക മൂല്യങ്ങളിലേക്ക് വ്രതം മനുഷ്യനെ നയിക്കുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഇഫ്താര്‍ സന്ദേശം നല്‍കി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചക്കരക്കല്ല് പെയിന്‍ പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ കല്ലാട്ട്, ധര്‍മടം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം. മുസ്തഫ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഫൈസല്‍, രാജീവന്‍ ചാലോട് എന്നിവര്‍ സംസാരിച്ചു. ഡോ. ജനാര്‍ദനന്‍, ഡോ. സലിം, ഇ. ബാബു, സി.സി. മാമുഹാജി, ഇ. അബ്ദുല്‍ സലാം, സി.ടി. അശ്കര്‍ എന്നിവര്‍ പങ്കെടുത്തു.നയിക്കും -നാരായണന്‍ എം.എല്‍.എ
0 comments:
Post a Comment