BLOOD GROUP LIST

Sunday, August 21, 2011

RAMADAN QUIZ

ക്വിസ് മത്സര വിജയികള്‍
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം നടത്തി. അബ്ദുല്‍ അസീസ് വയനാട് ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുല്‍ ഗഫൂര്‍ ചെമ്പിലോട് ഒന്നാം സ്ഥാനവും എം. സജീദ്, സി.ടി. അഷ്കര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികള്‍ക്ക് ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സമ്മാനം വിതരണം ചെയ്തു. സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ നേതൃത്വം നല്‍കി.
റമദാന്‍ പ്രശ്നോത്തരി
തലശേãരി: ജമാഅത്തെ ഇസ്ലാമി പാലിശേãരി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സൂറത്ത് ഹദീദ് അടിസ്ഥാനമാക്കി റമദാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. പി.പി. സബീന അര്‍ശാദ്, കെ. നസ്റീന്‍ ബാബു, വൈ. റസീന നിയാസ് എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സമാപന ചടങ്ങില്‍ കെ.എം. അഷ്ഫാഖ്, ആയിശ ടീച്ചര്‍, സുബൈദ എന്നിവര്‍ സംസാരിച്ചു. മത്സരത്തിന് റംഷാദ്, യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment