BLOOD GROUP LIST

Saturday, August 6, 2011

UAE KANNUR DIST ISLAMIC ASSOCIATION

  കണ്ണൂര്‍ യു.എ.ഇ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സംഘടിത സകാത്ത് സംരംഭങ്ങള്‍ ശക്തിപ്പെടണം
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
വാരം: ഇസ്ലാമിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കേവലം ഭക്ഷണക്കിറ്റ് വിതരണത്തിലുപരി, സംഘടിതവും ശാസ്ത്രീയവുമായ രൂപത്തില്‍ ശക്തിപ്പെടുത്തി പുനഃസംവിധാനിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍^യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരം ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ഷാഹിന മൊയ്തു, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫൈസല്‍, യു.എ.ഇ. ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും എന്‍.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
 
 
 
 
 
 

0 comments:

Post a Comment