സോളിഡാരിറ്റി ഇഫ്താര്‍
കണ്ണൂര്‍: ജില്ലയിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി മേഖലകളിലെ സമരപോരാളികളുടെ ഒത്തുചേരലായി സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം. വിവിധ സമര സേവന മേഖലകളിലെ പ്രവര്‍ത്തകരുടെ ആശയ കൈമാറ്റത്തിന്റെ വേദിയായ സൌഹൃദത്തിന്റെ ഇഫാതാറിന് സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യു.പി. സിദ്ദീഖ് മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.പി. ശറഫുദ്ദീന്‍, സുനില്‍ കുമാര്‍ മക്തബ്, പള്ളിപ്രം പ്രസന്നന്‍, കെ.എം. മഖ്ബൂല്‍, യു.കെ. സഈദ്, പ്രശാന്ത് ബാബു, പനയന്‍ കുഞ്ഞിരാമന്‍, സി.ടി. ഫൈസല്‍, ബാബു പാറാല്‍, എന്‍. അബ്ദുള്ള, ഫൈസല്‍ മാടായി, ഇംതിയാസ് താണ, ടി.കെ. മുഹമ്മദലി, പ്രേമന്‍ പാതിരിയാട്, അബ്ദുല്‍ റഷീദ് ടി.കെ., എന്‍.എം. ശഫീഖ്, ടി.കെ. അസ്ലം, കെ.എന്‍. ജുറൈജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് റിയാസ് സ്വാഗതവും, കെ. സാദിഖ് നന്ദിയും പറഞ്ഞു.
0 comments:
Post a Comment