കണ്ണൂര്‍: ലോക് ജനപാല്‍ ബില്ലിനുവേണ്ടി നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ച ഗാന്ധിയന്‍ അണ്ണാഹസാരെയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ടി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ടി. അസീര്‍, ടി.പി. ഇല്യാസ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രകടനം നടത്തി
മട്ടന്നൂര്‍: അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ പ്രകടനം നടത്തി. കെ. സാദിഖ്, നൌഷാദ്മേത്തര്‍, ടി.കെ. മുനീര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment