മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ മസ്ജിദില്‍ നടന്ന ഇഫ്താര്‍ സംഗമം മട്ടന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ശമീം ഇഫ്താര്‍ പ്രഭാഷണം നടത്തി. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.വി. ശശീന്ദ്രന്‍, കെ.പി. ഗംഗാധരന്‍, വി.എന്‍. മുഹമ്മദ്, കാരായി ശ്രീധരന്‍, ഡോ.എ. ജോസഫ്, ലക്ഷ്മണന്‍ കയിലൂര്‍, കെ.വി. ജയചന്ദ്രന്‍, അഷറഫ് പുറവൂര്‍, കെ.വി. നിസാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. മുഹമ്മദ് സലീം സ്വാഗതവും പി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് റഹ്ബര്‍ ഖിറാഅത്ത് നടത്തി.
0 comments:
Post a Comment