ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഘടകം കൌസര്‍ കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിക്കുന്നു
വിജ്ഞാനം വിതറി
റമദാന്‍ സദസ്സുകള്‍
റമദാന്‍ സദസ്സുകള്‍
കണ്ണൂര്‍: വിവിധ സംഘടനകള്‍ ഒരുക്കുന്ന പ്രഭാഷണ പരിപാടികള്‍ റമദാന്‍ പകലുകളില്‍ വിജ്ഞാനം വിതറുന്നു. മാസം നീളുന്ന പരിപാടികളാണ് ആവിഷ്കരിച്ചത്. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം കൌസര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരിപാടി വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 28വരെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. ഉച്ച 1.15നാണ് പ്രഭാഷണം.
0 comments:
Post a Comment