BLOOD GROUP LIST

Wednesday, August 3, 2011

QSC KANNUR

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു.
ഖുര്‍ആന്‍ പഠിതാക്കള്‍ക്ക്
അവാര്‍ഡ്വിതരണം ചെയ്തു
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള പൊതുജനങ്ങള്‍ക്കായി നടത്തിയ പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് സെന്റര്‍ ജില്ലാ കമ്മിറ്റി അവാര്‍ഡ് നല്‍കി. ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. യു.പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സി.പി. സൈനബ (വളപട്ടണം), ഖദീജബി (ചൊക്ലി), ടി.കെ. ഫാത്തിമ, ഡോ. ജസ്ന ഷാഫി (പയ്യന്നൂര്‍), എം.വി. അബ്ദുല്ല (വളപട്ടണം), ടി. അബ്ദുല്‍ സത്താര്‍, വി.എ. സാദിഖ് (കണ്ണൂര്‍), പി.പി. ബിസ്മിന , ഷബാനി റഫീഖ് (ന്യൂമാഹി), പി.കെ. ഷാഹിന, ഫാത്തിമത്തുഷാഹിന (കണ്ണൂര്‍) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കളത്തില്‍ ബഷീര്‍, ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. എന്‍.എം. മൂസ സ്വാഗതവും എന്‍.എം. ബഷീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment