മട്ടന്നൂര്‍: ഒരുമാസം നീണ്ടുനില്‍ക്കുന്ന ഐ.പി.എച്ച് പുസ്തക മേളക്ക് മട്ടന്നൂരില്‍ തുടക്കമായി. ഹിറാ മസ്ജിദ് പരിസരത്ത് ആരംഭിച്ച പുസ്തക മേള യുവ എഴുത്തുകാരനും അധ്യാപകനുമായ കൃഷ്ണകുമാര്‍ കണ്ണോത്ത് കലാകാരന്‍മാരുടെ സംഘടനയായ നന്മയുടെ സെക്രട്ടറി ഷാജി അക്ഷരക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുടുംബ സംഗമവും നടത്തി. ഹല്‍ഖ നാദിം കെ.വി. സാദിഖ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് പാക്കാട് സംസാരിച്ചു. കെ.പി. റസാഖ് സ്വാഗതവും കെ.പി. സലിം നന്ദിയും പറഞ്ഞു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങളും മാധ്യമം പ്രസിദ്ധീകരണങ്ങളും മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് നിശ്ചിത ശതമാനം ഇളവ് മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് മേള.
0 comments:
Post a Comment