ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മനുഷ്യസാഹോദര്യം അനിവാര്യം
-സി. കൃഷ്ണന്‍ എം.എല്‍.എ
പയ്യന്നൂര്‍: മനുഷ്യനും മനുഷ്യനും തമ്മിലുള്ള സൌഹൃദത്തില്‍ വിടവ് കൂടിവരുകയാണെന്നും ഇത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സി. കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പയ്യന്നൂരില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കാത്ത മേഖലകളിലാണ് സംഘര്‍ഷം ഉണ്ടാവുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മനുഷ്യനെ കലാപകാരിയാക്കുന്നത്. അതുകൊണ്ട് യഥാര്‍ഥ ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് സംഘടനകളും പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്^അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ റമദാന്‍ സന്ദേശം നല്‍കി. ഏരിയ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പയ്യന്നൂര്‍ ഹല്‍ഖ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.-സി. കൃഷ്ണന്‍ എം.എല്‍.എ
0 comments:
Post a Comment