സ്വാതന്ത്യ്രദിനം
പഴയങ്ങാടി: വിദേശികളോട് പൊരുതി നാം സ്വാതന്ത്യം നേടിയെങ്കിലും രാഷ്ട്ര ശില്‍പികള്‍ സ്വപ്നം കണ്ട ഭാരതം നമുക്ക് സൃഷ്ടിക്കാനായിട്ടില്ലെന്ന് 'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ.ഹംസ അബ്ബാസ്. വാദിഹുദ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വാദിഹുദ കാമ്പസില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ ശക്തികള്‍ അജണ്ട നിശ്ചയിക്കാത്ത, അഴിമതിക്കാരില്‍ നിന്ന് തീര്‍ത്തും മുക്തമായ ഒരു നവ ഭാരത്തിന്റെ സൃഷ്ടിക്കായി പണിയെടുക്കാനുള്ള പ്രതിജ്ഞയെടുക്കാനാണ് ഈ സ്വാതന്ത്രദിനാഘോഷം ആവശ്യപ്പെടുന്നത് -അദ്ദേഹം പറഞ്ഞു.
തഅലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ വി.കെ.ഹംസ അബ്ബാസ് പതാക ഉയര്‍ത്തി. മഹമൂദ് വാടിക്കല്‍, ട്രസ്റ്റ് സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ പി.കെ.സാജിദ് നദ്വി സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും മത്സര പരിപാടികളും നടന്നു.
0 comments:
Post a Comment