വിളയാങ്കോട് വാദിസലാം കാമ്പസിലെ ഇഫ്താര്‍സംഗമം ടി.വി. രാജേഷ് എം.എല്.എ. ഉദ്ഘാടനം ചെയ്യുന്നു
മുഴപ്പിലങ്ങാട്: ജമാഅത്തെ ഇസ്ലാമി മുഴപ്പിലങ്ങാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില് ബീച്ച് ജുമാമസ്ജിദ് ഗ്രൌണ്ടില് ഇഫ്താര് സംഗമം നടത്തി. എം.കെ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് മൊയ്തീന് ഇഫ്താര് സന്ദേശം നടത്തി.മുഴപ്പിലങ്ങാട് ജനക്ഷേമ സമിതി ചെയര്മാന് സി.ജെ. ഫൈസല് അധ്യക്ഷത വഹിച്ചു. അജയ് അശോകന് കൂടക്കടവ്, സി.പി. ബഷീര്, കെ.ടി. റസാക്ക്, ടി.വി. റഷീദ് എന്നിവര് സംസാരിച്ചു.
എടക്കാട്: സഫ സെന്ററിന്റെ ആഭിമുഖ്യത്തില് ഇഫ്താര് സംഗമം നടത്തി. വി.വി.വിജയരാഘവന് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര് ഇഫ്താര് സന്ദേശം നല്കി. എം.കെ. നൂറുദ്ദീന് അധ്യക്ഷത വഹിച്ചു. പി.കെ. അബൂബക്കര് ഹാജി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പുഴക്കല് വാസുദേവന് എന്നിവര് സംസാരിച്ചു.
കണ്ണൂര്: മേലേചൊവ്വ കൌസര് മസ്ജിദില് ഇഫ്താര് സംഗമം നടത്തി. കെ.വി. അബ്ദുറഹ്മാന് മാസ്റ്റര് അധ്യക്ഷത വഹിച്ചു. പി.സി. മുനീര് റമദാന് സന്ദേശം നല്കി. എളയാവൂര് പഞ്ചായത്ത് പ്രസിഡന്റ് പി.വി. തങ്കമണി, മുന് പ്രസിഡന്റ് രാജീവ്, ഫാ. പ്രിന്സ് മാത്യു, ഡോ. ജയറാം, വാര്ഡ് മെംബര് മുരളീധരന്, കെ.വി. ഗംഗാധരന് എന്നിവര് സംസാരിച്ചു.
പെരിങ്ങാടി: പെരിങ്ങാടി അല് ഫലാഹ് വിമന്സ് കോളജിന്റെയും ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില് ഇഫ്താര് സംഗമം നടത്തി. ചൊക്ലി എ.ഇ.ഒ ദിനേശന് മഠത്തില് സംഗമം ഉദ്ഘാടനം ചെയ്തു. അല് ഫലാഹ് പി.ടി.എ പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി അധ്യക്ഷത വഹിച്ചു. വിമന്സ് കോളജ് പ്രിന്സിപ്പല്എന്.എം. ബഷീര് മാസ്റ്റര് റമദാന് സന്ദേശം നല്കി. പി.പി. അബ്ദുറഹ്മാന്, സോമന് പന്തക്കല്, കെ.എം. സാദിഖ് മാസ്റ്റര്, ശബാന എന്നിവര് സംസാരിച്ചു.
പെരിങ്ങാടി അല് ഫലാഹ് വിമന്സ് കോളജിന്റെയും ഇംഗ്ലീഷ് സ്കൂളിന്റെയും ആഭിമുഖ്യത്തില് നടന്ന ഇഫ്താര് സംഗമം ചൊക്ലി എ.ഇ.ഒ ദിനേശന് മഠത്തില് ഉദ്ഘാടനം ചെയ്യുന്നു
0 comments:
Post a Comment