അപകടത്തില്‍
പരിക്കേറ്റ യുവാവ് മരിച്ചു
പരിക്കേറ്റ യുവാവ് മരിച്ചു
കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി പാറയില്‍ ചാത്തോത്ത് പി.സി. മുസ്തഫയാണ് (42) മരിച്ചത്. ആഗസ്റ്റ് 29ന് തളിപ്പറമ്പ് തൃച്ചംബരത്തുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹം ഓടിച്ച മാരുതി ഓമ്നി വാന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന കൂത്തുപറമ്പ് പൂക്കോട് സ്വദേശി കമല്‍ കുമാറിനും പരിക്കേറ്റിരുന്നു. ഗുരുതര നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സിറ്റി പ്രാദേശിക സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: സഫിയ.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സിറ്റി പ്രാദേശിക സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: സഫിയ.
ഭാര്യ: സി.കെ. ഹസീബ.
മക്കള്‍: ഹംനഷിറിന്‍, മിസ്ഹബ്, ബിലാല്‍.
സഹോദരങ്ങള്‍: സിദ്ദീഖ്, നാസര്‍, മുഹമ്മദ് കുഞ്ഞി,റഊഫ്.
0 comments:
Post a Comment