ഇഫ്താര്‍ സംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ഗ്രന്ഥകാരന്‍ കെ.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മക്തബ് പത്രാധിപര്‍ കെ.സുനില്‍കുമാര്‍, പ്രസ്ഫോറം സെക്രട്ടറി എം.പി. സുകുമാരന്‍, ഡി.സി.സി മെമ്പര്‍ അഡ്വ. അബ്ദുല്‍ റസാഖ്, സാമൂഹിക പ്രവര്‍ത്തകന്‍ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ ഇഫ്താര്‍ സന്ദേശം നല്‍കി.സുദാസ് കണ്ണോത്ത് (പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്), ഐ. ദിവാകരന്‍ (മനോരമ), രവിചന്ദ്രന്‍ (മാധ്യമം), നാരായണന്‍കുട്ടി മാരാര്‍ (സുദിനം), കെ.പി. രാജീവന്‍ (ദീപിക), എം.പി. സുകുമാരന്‍ (കൌമുദി), പി. രഞ്ജിത്ത് (വീക്ഷണം), പി. രാജന്‍ (ജനയുഗം), പി. മനോഹരന്‍, ശോഭ, നാസര്‍, എം.കെ. മനോഹരന്‍ (പ്രസി. പ്രസ് ഫോറം) തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.
0 comments:
Post a Comment