റമദാന് കിറ്റ് വിതരണം
തളിപ്പറമ്പ്: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില് കുപ്പം മുക്കുന്ന് പ്രദേശത്ത് റമദാന് കിറ്റ് വിതരണം നടത്തി. സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടറി ഖാലിദ് കുപ്പം ഉദ്ഘാടനം ചെയ്തു. കെ.കെ. ഉസ്മാന്, ഷിഹാബ് എന്നിവര് നേതൃത്വം നല്കി. കരുണ ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് ഇഫ്താര് സ്നേഹ സംഗമവും കിറ്റ് വിതരണവും നടത്തി. ജയിംസ് മാത്യു എം.എല്.എ ഉദ്ഘാടനം ചെയ്തു. സി. അബ്ദുല് കരീം അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണം മുന് എം.എല്.എ സി.കെ.പി. പത്മനാഭന് നിര്വഹിച്ചു. നഗരസഭാധ്യക്ഷ റംല പക്കര്, മുഹമ്മദ് ഹാശിര് ബാഖവി, ഇ.പി. ഹരിജയന്തന് നമ്പൂതിരി, കൊങ്ങായി മുസ്തഫ, വേലിക്കാത്ത് രാഘവന് എന്നിവര് സംസാരിച്ചു.
0 comments:
Post a Comment