
സോളിഡാരിറ്റി ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ഒപ്പുശേഖരണം നടത്തും
കണ്ണൂര്‍: മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാ ദിനത്തില്‍ ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ഒപ്പുശേഖരണം നടത്താന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ടി പി ആര്‍ നാഥ്, ഡോ. ശാന്തി ധനഞ്ജയന്‍, കെ എം മഖ്ബൂല്‍, സി.കെ. മുനവിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പ്രസിടണ്ട് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി കെ അസ്ലം, ടി പി ഇല്യാസ് സംസാരിച്ചു.
0 comments:
Post a Comment